യു.എ.ഇയിലെ തീയറ്ററുകള്‍ നാളെ മുതല്‍ 'ഹൗസ് ഫുള്‍'! സീറ്റിംഗ് നിയന്ത്രണം ഒഴിവാക്കുന്നത് കൊവിഡിന് ശേഷം ആദ്യം

യു.എ.ഇയിലെ തീയറ്ററുകള്‍ക്ക് നാളെ മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന പശ്ചാത്തലത്തിലാണ് തീയറ്ററുകളില്‍ പൂര്‍ണമായും പ്രേക്ഷകരെ കയറ്റാന്‍ അനുമതി നല്‍കിയത്.
കോവിഡിന് ശേഷം ആദ്യമായാണ് തിയേറ്ററുകളിലെ സീറ്റിങ് നിയന്ത്രണം ഒഴിവാക്കുന്നത്. ഈ മാസം പകുതി മുതല്‍ വിനോദപരിപാടികളും ടൂറിസം പരിപാടികളും വേദികളുടെ പൂര്‍ണശേഷിയില്‍ ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തീയറ്ററുകള്‍ പൂര്‍ണ ശേഷിയിലേക്ക് മാറുന്നത്. നിലവില്‍ രണ്ട് സീറ്റുകള്‍ക്ക് ശേഷം ഓരോ സീറ്റുകള്‍ ഒഴിച്ചിടുന്ന രീതിയിലാണ് തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























