ഒമാനിൽ കനത്ത മഴമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു; വെള്ളകെട്ടുകളിൽ അകപെട്ടവരെയും വാഹനങ്ങളിൽ കുടുങ്ങിയവരെയും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി
ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ തിങ്കളാഴ്‍ച പുലര്‍ച്ചെ പെയ്‍ത മഴ മൂലം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത്തരത്തിൽ രൂപപ്പെട്ട വെള്ളകെട്ടുകളിൽ അകപെട്ടവരെയും വാഹനങ്ങളിൽ കുടുങ്ങിയവരെയും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുകയുണ്ടായി.
അങ്ങനെ പലയിടങ്ങളിലായി മുപ്പതോളം പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപതോളം വാഹങ്ങളാണ് വെള്ളപ്പാച്ചിൽ അകപെട്ടതെന്നും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. മഴക്കാലത്ത് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























