ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; വിദേശരാജ്യങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആവശ്യം ഉയരുന്നതിനിടെ കുവൈറ്റില്‍ വിമാന ടിക്കറ്റുകളുടെ നിരക്ക് വർധിച്ചു

കൊറോണ വ്യാപനവും തുടർന്നുവന്ന നിബന്ധനകളും പ്രവാസികളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും നിലവിൽ ഇളവുകൾ നൽകിത്തുടങ്ങി എങ്കിലും കുവൈറ്റ് ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
കർശന നിബന്ധനകള നൽകിക്കൊണ്ടാണ് യാത്ര ഒരുക്കുന്നത്. ഈയൊരു സാഹചര്യത്തിൽ വിദേശരാജ്യങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആവശ്യം ഉയരുന്നതിനിടെ കുവൈറ്റില്‍ വിമാന ടിക്കറ്റുകളുടെ നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്നതായി ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇത് അവധിക്ക് നാട്ടിൽ എത്തിചേരാനിരുന്ന പ്രവാസികൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ചില സ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ 120 ശതമാനത്തോളം ടിക്കറ്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. വരും ദിവസങ്ങളില്‍ മാര്‍ച്ച് പകുതി വരെ ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരുമെന്ന് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പ്രതീക്ഷിക്കുന്നതായി അല്‍ ജരിദ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതേസമയം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്‌റാ വല്‍ മിറാജ് എന്നിവ പ്രമാണിച്ചാണ് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ അഞ്ചു ദിവസത്തെ അവധി നല്‍കാന്‍ ആണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, വെള്ളി, ശനി വാരാന്ത്യ അവധികള്‍ അടുത്ത് വരുന്നതോടെ ഒമ്പത് ദിവസം അവധി ലഭിക്കുന്നതാണ്. ഫെബ്രുവരി 27 മുതല്‍ തുടങ്ങുന്ന അവധി അവസാനിക്കുന്നത് മാര്‍ച്ച് 5ന് ആണ്. പിന്നീട് ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതലാണ് സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുക.
ഇതിനുപിന്നാലെ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്ത് രണ്ടാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മാര്‍ച്ച് 6 ലേക്ക് മാറ്റി. ഫെബ്രുവരി 13 ന് സെമസ്റ്റര്‍ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രണ്ടാം സെമസ്റ്റര്‍ രാജ്യത്ത് പൊതു അവധിക്ക് ശേഷം മാര്‍ച്ച് 6 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി. സപ്ലൈയും ഡിമാന്‍ഡും അനുസരിച്ചാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതെന്ന് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് കേസുകള്‍ കുറഞ്ഞതും വിമാനത്താവളം അടയ്ക്കില്ലെന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ ഉറപ്പും ഒത്തുചേരുന്നതിനാല്‍ യാത്രയ്ക്കുള്ള ബുക്കിംഗുകള്‍ ഗണ്യമായി വര്‍ദ്ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























