പ്രവാസികൾ പിടിവീഴാതെ നോക്കണം; മുന്നറിയിപ്പുമായി സൗദി അറേബ്യ ; പൊതുമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരൻ രഹസ്യരേഖകളോ വിവരങ്ങളോ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ

സൗദി അറേബ്യയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അതികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ സൈബർ സുരക്ഷ അതിപ്രധാനമാണ്. അത്തരത്തിൽ സൗദിയിലെ പൊതുമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരൻ രഹസ്യരേഖകളോ വിവരങ്ങളോ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
പൊതു മേഖലയിൽ നിന്നും സേവനങ്ങൾ അവസാനിപ്പിച്ചാൽ അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ തന്നെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. അറസ്റ്റ് ഉൾപ്പടെയുള്ള കുറ്റങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും.
ഈ മേഖലയിൽ ഉള്ള രഹസ്യ വിവരങ്ങൾ കെെമാറുന്നതും പുറത്തുവിടുന്നതും സോഷ്യൽ മീഡിയ വഴി പങ്കിടുന്നതും എല്ലാം കുറ്റകരമാണ്. പൊതുമേഖലയിൽ ജോലിചെയ്യുന്ന വ്യക്തിക്ക് സ്ഥാപനത്തിന്റെ രഹസ്യവിവരങ്ങൾ സംരംക്ഷിക്കേണ്ട ബാധ്യത ഉണ്ട്. ജോലിയിൽ വിശ്വാസവഞ്ചനയും മറ്റു സ്വീകരിക്കാൻ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജോലിയിൽ നിന്നും പുറത്തുപോയവർ രഹസ്യവിവരങ്ങൾ പുറത്തുവിട്ടാൽ മറ്റു ജോലിക്കാർക്ക് അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും. അതുകൊണ്ടാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിൽ സൗദി എത്തിയിരിക്കുന്നത്.
ഇതുകൂടാതെ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിക്കരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങൾ വഴിയോ മറ്റോ രാജ്യത്ത് എതിരെയുള്ള ഒരു വാർത്തയും പ്രചരിപ്പിക്കരുത്. സൗദി പബ്ലിക് പ്രോസിക്യൂഷൻ ഒദ്യോഗികമായ സൈറ്റിലൂടെ ഇതു സംബന്ധിച്ച കാര്യങ്ങൾ പുറത്തിവിട്ടത്. രാജ്യത്തെ എല്ലാ പൗരന്മാരോടും വിദേശികളോടും ഔദ്യോഗികമായി വരുന്ന വിവരങ്ങൾ മാത്രമേ വിശ്യസിക്കാൻ പാടുള്ളു എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റു കിംവദന്തികൾ, വ്യാജ വാർത്തകൾ എന്നിവ വിശ്വസിക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകായാണ്.
അതേസമയം അബുദാബിയിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തുന്ന പണം തട്ടിപ്പ് വ്യാപകമാകുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യക്തികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. സമാനമായ രീതിയിലുളള പ്രൊഫൈൽ ഉണ്ടാക്കുന്നതിനാൽ തട്ടിപ്പ് മനസ്സിലാകില്ല എന്നതാണ് പ്രധാന വസ്തുത. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മെസഞ്ചറിൽ വ്യക്തിഗത സന്ദേശം അയക്കും. തുടർന്ന് പണം തട്ടുകയാണ് സംഘത്തിന്റെ രീതി. ഇത്തരത്തിൽ വ്യാജ അക്കൗണ്ടിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ പലർക്കും സംശയം തോന്നിരുന്നു.
ഇതേതുടർന്ന് സുഹൃത്തുക്കൾ യഥാർഥ വ്യക്തിയുമായി ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പ് വെളിയിലാകുന്നത്. അതേസമയം, തട്ടിപ്പിൽ പെട്ട് പോയവർക്ക് നിമിഷ നേരം കൊണ്ട് പണം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ കടുത്ത മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























