സുപ്രധാന നീക്കങ്ങൾ പ്രതീക്ഷിച്ച് പ്രവാസികൾ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നു, യുഎഇയിൽ എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, നിർണായക പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് പ്രവാസികൾ

ഗൾഫിൽ സുപ്രധാന നീക്കങ്ങൾ പ്രതീക്ഷിച്ച് പ്രവാസികൾ. ഇനി വരുന്ന നാളുകൾ മാറ്റത്തിന്റേതാകുന്നു. അതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ മാസം 28ന് ആണ് അദ്ദേഹം യുഎഇ സന്ദർക്കാൻ എത്തുന്നത്. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങും എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിൽ എത്തുക എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടപ്പം തന്നെ 26 മുതൽ 28 വരെയാണ് ജി 7 ഉച്ചകോടി ജർമനിയിൽ നടക്കുന്നത്. യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോ ചനം അറിയിക്കുന്നതായിരിക്കും. 40 ദിവസത്തെ ദുഃഖാചരണം ആയിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണ ശേഷം ദുബായ് ഏർപ്പെടുത്തിയിരുന്നത്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ മോദി അഭിനന്ദിക്കുകയും ചെയ്യുമെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസമാണ് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം അവസാനിച്ചത്. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. 22ന് രാവിലെ 9 ന് ദേശീയ പതാക ഉയർത്തി കെട്ടി. മേയ് 13 നായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. 73 വയസായിരുന്നു അദ്ദേഹത്തിന്. തുടർന്നാണ് മകൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റ് പദം ഏറ്റെടുത്തത് പോലും.
https://www.facebook.com/Malayalivartha