ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് വന്‍തുക നഷ്ടപരിഹാരം നല്‍കണം; കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്ന് കോടതി വിധി

നേരത്തെ ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് വന്‍തുക നഷ്ടപരിഹാരം നല്‍കണം. പ്രധാന വിധി പ്രഖ്യാപിച്ച് കോടതി. ടാക്സ് ഏജന്റായി ജോലി ചെയ്യുന്ന യുവാവ്, കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി തന്നെ ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ ആഡ്‍മിനിസ്‍ട്രേറ്റീവ് കോടതി വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10,000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിരുന്നു.
അതോടൊപ്പം തന്നെ കമ്പനിയിലെ ജോലി രാജിവെച്ച ശേഷം ഇയാള്‍ പഴയ കമ്പനിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലൂടെ നിരവധി ഇടപാടുകാരെ നഷ്ടപ്പെടുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുകയാണ്. കമ്പനിയുമായി ബന്ധപ്പെട്ട പലിശ നിരക്കുകളാണ് ഇയാള്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യം മനസിലാക്കിയ മുന്‍ തൊഴിലുടമ, തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 4,90,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് ചെയ്തത്.
കൂടാതെ കമ്പനി നല്‍കിയ ക്രിമിനല്‍ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിലും കമ്പനി കേസ് നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുന്നത്. നിയമ നടപടികള്‍ക്കായി കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് വിധിയില്‍ പറയുകയുണ്ടായി. ക്രിമിനല്‍ കേസ് നടപടികളുടെ സമയത്ത് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതിയുടെ അഭാവത്തിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha