കൊള്ളാല്ലോ ഈ ബുദ്ധി... യുഎഇയില്‍ മികച്ച അവസരം സൃഷ്ടിച്ച് ഭരണകൂടം; എവിടെയിരുന്നും യുഎഇയില്‍ ഫ്രീലാന്‍സ് ജോലി ചെയ്യാന്‍ അവസരം; ഫ്രീലാന്‍സ് വീസയില്‍ യുഎഇയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മറ്റു പാര്‍ട് ടൈം ജോലികളും ചെയ്യാം; 24,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍

മലയാളികളുടെ സ്വപ്നഭൂമിയാണ് യുഎഇ. ദുബായ് സ്ഥിതിചെയ്യുന്ന രാജ്യമായ യുഎഇ ആകെ മാറുകയാണ്. പുതിയ ചുവടുവയ്പുമായി യുഎഇ മുന്നോട്ട് പോകുകയാണ്. ഇഷ്ടമുള്ള ജോലിസമയം, അവിദഗ്ധര്‍ക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി, ഏതു രാജ്യത്തു താമസിച്ചും ജോലി എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി ഊര്‍ജിതമാക്കുന്നു.
നേരത്തേ വിദഗ്ധ മേഖലയില്‍ ഏതാനും തൊഴിലുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതല്‍ രംഗത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഫ്രീലാന്‍സ് വീസയില്‍ യുഎഇയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മറ്റു പാര്‍ട് ടൈം ജോലികളും ചെയ്യാം. പുതിയ ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റ് വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാര്‍ അറിയിച്ചു.
2024ന് അകം 24,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ഫ്രീലാന്‍സ് ജോലിക്ക് മന്ത്രാലയ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജോലികള്‍ വൃത്തിയായും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. ഏതൊക്കെ തൊഴില്‍ രംഗങ്ങളാണെന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ഫ്രീലാന്‍സ് വീസയാണ് കൂടുതല്‍ ആനുകൂല്യങ്ങളോടെ പരിഷ്‌കരിക്കുന്നത്.
ഇതിലൂടെ ഏതെങ്കിലും ഒരു സ്‌പോണ്‍സറുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിയേണ്ട അവസ്ഥ ഒഴിവാക്കാം. ഹ്രസ്വകാല ജോലിക്ക് തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തൊഴിലുടമയ്ക്ക് കുറയുകയും ചെയ്യും.
അതേസമയം പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു മാസത്തെ താത്ക്കാലിക പെര്‍മിറ്റ് എന്‍ട്രിയും യുഎഇ അനുവദിച്ച് നല്‍കി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. മൂന്ന് ദിവസത്തിനകം തന്നെ നഷ്ടപ്പെട്ട രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഐസിപിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വിദേശത്തുവെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട അപേക്ഷകര്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോര്‍ട്ടും നല്‍കണം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സ്പോണ്‍സറുടെ സമ്മതപത്രം എന്നീ രേഖകളും അപേക്ഷയോടൊപ്പം നല്‍കണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യുഎഇ വിസയുടെ പകര്‍പ്പ്, യുഎഇ ഐഡിയുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷാ ഫീസ് 150 ദിര്‍ഹമാണ്.
യുഎഇ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യ നടപടിയായി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. കുട്ടികളുടെ പാസ്പോര്‍ട്ട് നഷ്ടമായാല്‍ രക്ഷിതാവാണ് പരാതി നല്‍കേണ്ടത്. കമ്പനി ജീവനക്കാരാണെങ്കില്‍ കമ്പനി ലെറ്റര്‍ ഹെഡില്‍ സ്പോണ്‍സറുടെ ഒപ്പും കമ്പനി സീലും പതിപ്പിച്ചുവേണം പരാതി നല്‍കേണ്ടതെന്നാണ് നിയമം. ആശ്രിത വിസക്കാരിലെ അപേക്ഷകരില്‍ സ്പോണ്‍സറുടെ ഒപ്പുപതിപ്പിച്ച സമ്മത പത്രം മാത്രമാണ് അപേക്ഷിക്കുന്നതിന് ആവശ്യം.
കോവിഡ്19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ചുമത്തിയ പിഴകളില്‍ 50 ശതമാനം കിഴിവ് യുഎഇ പ്രഖ്യാപിച്ചു. നാഷനല്‍ ക്രൈസിസ് എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടേതാണ് തീരുമാനം. മാര്‍ച്ച് 15മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പിഴത്തുക അടയ്ക്കാം. കോവിഡ് നിയമം ലംഘിക്കുന്ന താമസക്കാര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴയാണ് നിശ്ചയിച്ചിരുന്നത്. പൊതുവിടത്തില്‍ മാസ്‌ക് ധരിക്കാത്തതിന് 3,000 ദിര്‍ഹം മുതല്‍ ആശുപത്രി വാസത്തിന് വിധേയമാകാത്തവര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴയും നിശ്ചയിച്ചിരുന്നു. എന്നാല്‍ പിഴത്തുകയില്‍ 50 % ഇളവ് ജനങ്ങള്‍ക്ക് ലഭിക്കും.
"
https://www.facebook.com/Malayalivartha