ഒമാനില്‍ കനത്ത മഴ.... വെള്ളപ്പാച്ചിലില്‍ ഒരു മരണം... രണ്ടു പേരെ കാണാതായി, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍

ഒമാനില്‍ കനത്ത മഴ.... വെള്ളപ്പാച്ചിലില്‍ ഒരു മരണം... രണ്ടു പേരെ കാണാതായി, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍
ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരു മരണം. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്.
വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില്‍ രണ്ടു വാഹനങ്ങളാണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ .
അതേസമയം ഒമാനില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചു. മുദൈബി, നിസ്വ , ഇസ്‌കി, മഹ്ദ, ഇബ്ര, ഇബ്രി, നഖല്‍, ബുറൈമി, സമാഇല്‍ എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭ്യമായത്.
മഴ പെയ്ത സ്ഥലങ്ങളില്‍ താപനില താഴ്ന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴയോടൊപ്പം കനത്ത കാറ്റും, ഇടിയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് എര്‍ലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും വിശകലനങ്ങളും ചെയ്താണ് അധികൃതരുടെ മുന്നറിയിപ്പ്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണ റേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്യും. മറ്റു ഗവര്‍ണറേറ്റുകളില്‍ ഭാഗിക മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha