Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...


ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...


യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു; ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്...


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..

രക്തസമ്മർദ്ദം ഉയരുന്നതിൻ്റെ ലക്ഷണമുണ്ടായപ്പോൾ മരുന്ന് കഴിച്ചു, ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ റഹീമിന് സംഭവിച്ചത്, 18 വർഷത്തെ കാത്തിരിപ്പിനോടുവിൽ മകനെ വീഡിയോ കോളിൽ ഒരു നോക്ക് മാത്രം കണ്ട് കണ്ണീരോടെ ജയിലിൽ നിന്ന് മടങ്ങി ആ ഉമ്മ...!!

08 NOVEMBER 2024 11:36 PM IST
മലയാളി വാര്‍ത്ത

സൗദി ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഒരു നോക്ക് കാണാനാണ് ഉമ്മയടങ്ങുന്ന കുടുംബാംഗങ്ങൾ റിയാദിൽ എത്തിയത്. ഇത്രയും വർഷങ്ങൾക്ക് ശേഷമുള്ള ആ കണ്ടുമുട്ടൽ ഉടൻ തന്നെ ‌ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഒരോ മലയാളിയും. കാരണം ഇത്രയേറെ വർഷങ്ങളായി മകനെ ഒരുനോക്ക് കാണാതെയുള്ള ആ ഉമ്മയുടെ ഞെഞ്ചുപൊട്ടുന്ന വേദന ആർക്കും തന്നെ കണ്ടുനിൽക്കാനാവില്ല. എന്നാൽ എല്ലാത്തിനും വിപരീതമായാണ് സംഭവിച്ചത്.

എനിക്ക് ഇപ്പോൾ നിങ്ങളെ കാണണ്ട, എന്നായിരുന്നു ഞെട്ടിച്ച് ജയിലിൽ നിന്ന് അബ്ദുറഹീമിന്റെ മറുപടി. ഒന്ന് കാണാൻ വാ എന്ന് കണ്ണീരോടെ വീണ്ടും ഉമ്മ പറഞ്ഞെങ്കിലും മനസലിയാതെയായിരുന്നു അബ്ദുറഹീമിന്റെ നിലപാട്. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു. ഒടുവിൽ ജയിലിൽ ഉദ്യോഗസ്ഥൻ മൊബൈൽ വീഡിയോ വഴി ഉമ്മയെ കാണിച്ചു കൊടുത്തെങ്കിലും മനസലിയാതെ റഹീം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ 18 വർഷത്തെ കാത്തിരിപ്പിനോടുവിൽ വീഡിയോ കോളിൽ ഒരു നോക്ക് മാത്രം കണ്ട് കണ്ണീരോടെ ജയിലിൽ നിന്ന് മടങ്ങി ഉമ്മയും സഹോദരനും അമ്മാവനും മടങ്ങുകയായിരുന്നു.നിങ്ങളുടെ കൂടെയുള്ളവർ ശരിയെല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്.

എന്നാൽ ഇവർ മടങ്ങിയ ശേഷം റഹീം സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയുണ്ടായി. ആ അവസരത്തിൽ റഹീം പറഞ്ഞത് ഇങ്ങനെയാണ്. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. 18 വർഷമായി ഞാൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ ജയിലിൽയൂണിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എന്‍റെ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല.

ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ജയിലിൽ ഉമ്മയെ കാണുമ്പോൾ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മക്കും രക്തമ്മർദം ഉൾപ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും. അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് ഞാൻ വീഡിയോ കോളിൽ കണ്ടു. അത് പോലും എനിക്ക് മനസിക പ്രയാസമുണ്ടാക്കി. ബി.പി കൂടാനും മറ്റ് പ്രയാസങ്ങൾക്കും അത് കാരണമായി. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ലെന്നും റഹീം സുഹൃത്തുക്കളോട് പറഞ്ഞു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (1 hour ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (1 hour ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (1 hour ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (2 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (4 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (5 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (5 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (5 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (5 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (6 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (6 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (6 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (6 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (6 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (7 hours ago)

Malayali Vartha Recommends