തെഹ്രീക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) നേതാവായ ഇമ്രാന്‍ ഖാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിടിഐയുടെ സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ മുതിര്‍ന്ന ഉപാധ്യക്ഷന്‍ ഷെഹ് മുഹമ്മദ് ഖുറേഷിയാണ് ഇമ്രാന്‍ ഖാന്റെ പേര് മുന്നോട്ട് വെച്ചത്. ഇത് പാര്‍ട്ടിയിലെ മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നു.
ഷാ മെഹ്മൂദ് ഖുറേഷിയെ നാഷണല്‍ അസംബ്ലി സ്പീക്കറായും ഇമ്രാന്‍ ഇസ്മായിലിനെ സിന്ധ് ഗവര്‍ണറായും പ്രഖ്യാപിച്ചു. പാര്‍ട്ടിയ്ക്ക് പിന്തുണയേകാന്‍ 177 നിയമസഭാഗംങ്ങളുണ്ടാകുമെന്നും പിടിഐ അവകാശപ്പെടുന്നു. അതേസമയം 13 പേര്‍ സ്വതന്ത്രന്മാരാണ്.
https://www.facebook.com/Malayalivartha
























