ജോസ്ഗിരിയിൽ കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....

ജോസ്ഗിരിയിൽ കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ജോസ്ഗിരി മരുതുംതട്ടിലെ പള്ളിക്കുന്നേൽ മഹേഷിന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറിലാണ് ജഡം കണ്ടെത്തിയത്. കിണറിൽ നിന്ന് പൈപ്പിട്ട് വീട്ടിലേക്ക് വെള്ളം എടുക്കാറുണ്ടായിരുന്നു.
പൈപ്പിൽ വെള്ളം വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തിയത്. 50 അടിയോളം ആഴമുള്ള കിണറാണിത്.
കഴിഞ്ഞദിവസങ്ങളിൽ ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആനക്കൂട്ടത്തിനൊപ്പം വന്ന കുട്ടിയാന വഴിതെറ്റി കിണറിൽ അകപ്പെട്ടതാകാമെന്നാണ് നിഗമനത്തിലുള്ളത്..
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെള്ളിയാഴ്ച പകൽ പന്ത്രണ്ടോടെ ജഡം പുറത്തെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ .
"
https://www.facebook.com/Malayalivartha



























