പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ജപ്പാനിൽ ഭൂകമ്പം. പുതുവർഷത്തലേന്ന് നോഡ നഗരത്തിലായിരുന്നു സംഭവം. തീവ്രത 6 രേഖപ്പെടുത്തി. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായത്. ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക വിവരം.
ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം ഭയന്നു. ഡിസംബർ 12 നും ജപ്പാനിൽ ഭൂകമ്പമുണ്ടായിരുന്നു. അന്ന് 6.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha



























