ഒസാമ ബിന്‍ലാദന്റെ മകൻ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കർ മുഹമ്മദ് അട്ടയുടെ മകൾ

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്‍ വിവാഹിതനായതായി റിപ്പോർട്ടുകൾ. 2001 സെപ്റ്റംബറിലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കറായ മുഹമ്മദ് അട്ടയുടെ മകളെയാണ് വിവാഹം കഴിച്ചതെന്നാണ് വിവരം.
ബിന്‍ലാദന്റെ സഹോദൻ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഇരുവരും എവിടെയാണെന്ന് കാര്യം അറിയില്ലെന്നും അഫ്ഗാനില്‍ തന്നെ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു.
ആഗോള ഭീകരരുടെ പട്ടികയിലായ ഹംസയ്ക്കായി അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ശക്തമായ അന്വേഷണത്തിലാണ്. അഫ്ഗാനിസ്ഥാനില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതുന്ന ഹംസയ്ക്കായി പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തമായ തിരച്ചിലിലാണ്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒസാമ കൊല്ലപ്പെട്ടതിന് ശേഷം അല്‍ ഖൊയ്ദാ തലവനായ അല്‍ സവാഹിരിയുടെ സഹായിയായിട്ടാണ് ഹംസ പ്രവര്‍ത്തിക്കുന്നത്.
2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കന്‍ ടവറിലേക്ക് വിമാനം ഇടിച്ചു കയറ്റിയത് മുഹമ്മദ് അട്ടയായിരുന്നു. 2011 മെയ് 2 ന് പുലര്‍ച്ചെ പാകിസ്താനിലെ അബോട്ടാബാദില്‍ അതിക്രമിച്ച് കയറിയ ബിന്‍ലാദനെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വധിച്ചു.
https://www.facebook.com/Malayalivartha
























