പെപ്സിക്കോയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഇന്ദ്ര നൂയി ഒഴിയുന്നു

പെപ്സിക്കോയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഇന്ത്യൻ വംശജയായ ഇന്ദ്ര നൂയി ഒഴിയുന്നു. ഇതിനുപകരമായി നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്ത ചുമതലയേൽക്കും. നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് ഇന്ദ്ര നൂയി സഥാനമൊഴിയുന്നത്.
62 കാരിയായ നൂയി 2019 വരെ പെപ്സികോ ഡയറക്ടർ ബോർഡ് അധ്യക്ഷസ്ഥാനത്തു തുടരും. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ വനികളുടെ പട്ടികയിൽ നിരവധി തവണ ഇടംപിടിച്ചയാളാണ് ഇന്ദ്ര നൂയി.
https://www.facebook.com/Malayalivartha
























