ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപം ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ സ്ഫോടനം; ഒരാൾ മരിച്ചു ; 55 പേര്‍ക്കു പരിക്ക്

ഇറ്റലിയിലെ ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപം വന്‍ സ്ഫോടനം. തിങ്കളാഴ്ച വിമാനത്താവളത്തിനു സമീപമുള്ള മോട്ടോര്‍വേയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചതാണ് സ്ഫോടനത്തിനു കാരണമായത്. ഇതേതുടര്‍ന്ന് വന്‍ ഉയരത്തില്‍ തീയും പുകയും ഉയര്‍ന്നു.
അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 55 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തെ തുടര്‍ന്ന് മോട്ടോര്വേയും ബൊളോഞ്ഞയുടെ പ്രാന്തപ്രദേശമായ ബോര്ഹോ പനിഗലെയും പോലീസ് അടച്ചു. കാറുമായി പോയ ഒരു ട്രക്ക് തീപിടിക്കുന്ന വസ്തുക്കളുമായി പോയ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























