പെയിന്റിങ് കണ്ട് ഞെട്ടി കാണികള്‍...

ക്രിയേറ്റീവ് ഡ്രീം എന്ന കൂട്ടായ്മ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ലൈവ് ബോഡി പെയിന്റിംഗ് ആര്‍ട്ട് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പുറം രാജ്യങ്ങളില്‍ പലരും വസ്ത്രങ്ങള്‍ക്ക് പകരം പെയിന്റ് തന്നെ ചെയ്ത് ഷോകള്‍ക്ക് വരുന്നവര്‍ ഉണ്ട്. ബോഡി പെയിന്റിംഗ് പാശ്ചാത്യലോകത്ത് വളരെയേറെ പ്രചാരമുള്ള ഒരു കലയാണ്. മോഡലുകളെ ഉപയോഗിച്ചാണ് ബോഡി പെയിന്റിങ് സാധ്യമാക്കുന്നത്.
മനുഷ്യ ശരീരം ക്യാന്‍വാസായി മാറിയ കാഴ്ചയായിരുന്നു ഓസ്ട്രിയയില്‍ നടന്ന ലോക ബോഡി പെയിന്റിങ് ഫെസ്റ്റിവലില്‍ കണ്ടത്. നൂറിലധികം മോഡലുകള്‍ അണിനിരന്ന മഹോത്സവം. ചായങ്ങളും മനുഷ്യ ശരീരവും പെയിന്റിംഗിന്റെ പുത്തന്‍ തലങ്ങളും ഇഴുകിച്ചേര്‍ന്നപ്പോള്‍ അതുവരെ കാണാത്ത നവ്യാനുഭവമായി കാഴ്ചക്കാര്‍ക്ക്.

നാല്‍പ്പത്തി അഞ്ചോളം രാജ്യങ്ങളില്‍ നിന്നും എത്തിയ പെയിന്റിംഗ് കലാകാരന്മാരും മോഡലുകളുമാണ് ബോഡി പെയിന്റിംഗ് ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഓസ്ട്രിയയില്‍ നടക്കുന്ന പതിനെട്ടാമത് ഫെസ്റ്റിവലാണിത്. മൂന്നു ദിവസം വരെ ഇത് നീണ്ടു നില്‍ക്കും.

https://www.facebook.com/Malayalivartha
























