പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മക്കള്‍ കരിമ്പട്ടികയില്‍; പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ യാത്രചെയ്യുന്നതിനും വിലക്ക്

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആണ്‍മക്കളായ ഹസനെയും ഹുസൈനെയും കരിമ്പട്ടികയില്‍പെടുത്തി. പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ ഇവര്‍ യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അഴിമതിക്കേസിന്റെ വിചാരണക്കായി ഹാജരാകാത്തതിനാല്‍ ഇരുവരും ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞാഴ്ച ഹസനും ഹുസൈനും എതിരെ റെഡി കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ലണ്ടനിലെ ആഡംബര വസതിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് ഇവര്‍ അന്വേഷണം നേരിടുന്നത്.
https://www.facebook.com/Malayalivartha
























