ചർച്ചകൾ വിജയം കണ്ടു; ടൂറിസം രംഗത്തെ ഉഭയകക്ഷി സഹകരണം ശക്തമാക്കാനൊരുങ്ങി ചൈനയും വടക്കന്‍ കൊറിയയും

ടൂറിസം മേഖലയിൽ സഹകരണം ശക്തമാകാൻ ചൈനയും വടക്കന്‍ കൊറിയയും തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ജൂലൈയില്‍ ഗുവാങ്‌ഡോംഗ് പ്രവിശ്യയില്‍ നോര്‍ത്ത് കൊറിയയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ കൊറിയോ, നോര്‍ത്ത് കൊറിയയുടെ നാഷണല്‍ എയര്‍, എന്നിവയുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
പ്രമുഖരായ ഗ്വാങ്‌ഡോംഗ് ചൈന ട്രാവല്‍ സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ കീഴിലാണ് വരുന്നത്.
ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ ടൂറിസം വ്യവസായങ്ങളുടെ നിലവിലെ പ്രവണതകളും വികസനവും സംബന്ധിച്ച് ഇരു ഭാഗവും ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് ഉത്തരകൊറിയന്‍ ട്രാവല്‍ സേവനങ്ങളും ഉത്പന്നങ്ങളും നല്‍കാനും ധാരണയായിരുന്നു.
ഉത്തരകൊറിയയുടെ സിവില്‍ ഏവിയേഷന്‍ ഭരണകൂടവും ചൈനയിലെ ഒരു പ്രമുഖ ടൂറിസ്റ്റ് ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച കൊണ്ടും ലക്ഷ്യം വെയ്ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം രംഗത്തെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക എന്നതാണ്. ഇത്തരത്തിലുള്ള പുരോഗതി കൈവരിക്കണമെങ്കില്‍ ചൈനീസ് അധികാരികളുടെ പിന്തുണ കൂടിയേ തീരൂ.
https://www.facebook.com/Malayalivartha
























