പതിമൂന്നാം വയസുമുതല്‍ ഗുഹയിലടച്ച് പതിനഞ്ച് വര്‍ഷം യുവതിയെ ലൈംഗികമായി ഉപയോഗിച്ച മന്ത്രവാദി; പല തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകള്‍ നല്‍കി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി; സമൂഹത്തിലെ മാന്യനായ 83 കാരന്റെ പീഡന വീരന്റെ കഥ കേട്ട് ഞെട്ടി ജനങ്ങള്‍

13ാം വയസില്‍ ചികില്‍സയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യന്‍ കൂടിയായ മന്ത്രവാദിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ എത്തിച്ചത്. ഇയാളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ അവിടെ നിര്‍ത്തി മാതാപിതാക്കള്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചപ്പോള്‍, പെണ്‍കുട്ടി ജോലി അന്വേഷിച്ച് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കു പോയെന്ന മറുപടിയാണ് മന്ത്രവാദിയില്‍ നിന്നു മാതാപിതാക്കള്‍ക്കു ലഭിച്ചത്. പിന്നീടു കഴിഞ്ഞ 15 വര്‍ഷമായി മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പെണ്‍കുട്ടി ഗുഹയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.
ജിന്നിന്റെ ശക്തി താന്‍ ആര്‍ജിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു മന്ത്രവാദി തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി പൊലീസിനോടു വെളിപ്പെടുത്തി. അംറിന്‍ എന്ന ആണ്‍കുട്ടിയുടെ ജിന്നാണു തന്റെ ശരീരത്തിലുള്ളതെന്നു പറഞ്ഞ ഇയാള്‍ അംറിന്റേതെന്നു പറഞ്ഞ് ഒരു ആണ്‍കുട്ടിയുടെ ചിത്രം കാണിക്കുകയും അതു പെണ്‍കുട്ടിയുടെ കാമുകനാണെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആംറിന്റെ ആത്മാവ് ഇയാളുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക പീഡനം. പല തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകള്‍ നല്‍കി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ മന്ത്രവാദിക്ക് 15 വര്‍ഷം തടവുശിക്ഷ ലഭിക്കും.
മന്ത്രവാദിയുടെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നതു യുവതിയുടെ സഹോദരിയെയായതിനാല്‍ അവര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഗ്രാമത്തില്‍ വളരെ ബഹുമാന്യനായ വ്യക്തിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ മറ്റു പെണ്‍കുട്ടികളെയും ഇരയാക്കിയിട്ടുണ്ടാവുമെന്നും ഭയം മൂലം അവര്‍ പുറത്തുപറയാത്തതാവുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ദേശീയ കമ്മിഷന്‍ അധ്യക്ഷ മഗ്ദലന സിറ്റൊറോസ് സംശയം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha
























