സ്ഥലം വാങ്ങിയത് ഞാനാണേൽ അതിനടുത്തുള്ള ബീച്ചും എന്റേതാണ് ! ; അപൂർവ്വ അവകാശവാദവുമായെത്തിയ ഇന്ത്യൻ വംശജന് കിട്ടിയത് മുട്ടൻ പണി

കാലിഫോർണിയയിൽ തന്റെ സ്ഥലത്തിനോട് ചേര്‍ന്നു കിടക്കുന്ന ബീച്ച് സ്വന്തമാണെന്ന ഇന്ത്യന്‍ വംശജന്റെ അവകാശവാദം സുപ്രീംകോടതി തള്ളി. സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല സമര്‍പ്പിച്ച ഹര്‍ജിയാണ് അമേരിക്കൻ സുപ്രീംകോടതി തള്ളിയത്.
വടക്കന്‍ കാലിഫോര്‍ണിയയിലെ മാര്‍ട്ടിന്‍സ് ബീച്ച് തന്റേതാണെന്നും, സര്‍ഫര്‍മാരെയും ബീച്ചിലേക്ക് വരുന്ന മറ്റുള്ളവരെയും പ്രദേശത്തേക്ക് കടക്കാനനുവദിക്കരുതെന്നും കാണിച്ച് അദ്ദേഹം സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2008 ല്‍ 32.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി കടലിനോട് ചേര്‍ന്ന 53 ഏക്കര്‍ സ്ഥലം ഖോസ്ല സ്വന്തമാക്കിയിരുന്നു.
സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല 2008 ലാണ് 32.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി കടലിനോട് ചേര്‍ന്ന 53 ഏക്കര്‍ സ്ഥലം സ്വന്തമാക്കുന്നത്. അവിടുന്നിങ്ങോട്ടാണ് ഖോസ്ല 2000 കിലോമീറ്റര്‍ വരുന്ന പസഫിക് തീരത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന വകുപ്പിനെതിരെ നിയമയുദ്ധത്തിലേര്‍പ്പെട്ടത്.
സര്‍ഫര്‍മാരും സഞ്ചാരികളും ധാരാളമായെത്തുന്ന ഹാഫ്മൂണ്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന മാര്‍ട്ടിന്‍സ് ബീച്ചിനോട് ചേര്‍ന്നാണ് ഖോസ്ലയുടെ ഭൂമി. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തേ കീഴ്കോടതികളെ സമീപിച്ചിരുന്നു. ഇവിടെ നിന്നും പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. തീരസംരക്ഷണ സമിതിയും സര്‍ഫര്‍മാരുടെ സംഘടനകളും കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
https://www.facebook.com/Malayalivartha


























