Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവനക്കാർക്ക് നൽകുന്ന ശമ്പളത്തെത്തുടർന്നുള്ള ആക്ഷേപങ്ങള്‍ക്ക് വിരാമം; മിനിമം വേദനമായ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയർത്തി ആമസോൺ

04 OCTOBER 2018 03:23 PM IST
മലയാളി വാര്‍ത്ത

ആമസോൺ ജീവനക്കാരുടെ മിനിമം വേദനമായ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയർത്തിയതായി റിപ്പോർട്ടുകൾ. പിതുക്കിയ നിരക്കുകൾ അനുസരിച്ചുള്ള ശമ്പള വിതരണം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് ആമസോണ്‍ സിഇഒ ജെഫ് ബസോസ് പറഞ്ഞു.

250,000 ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2009 ല്‍ ഫെഡറല്‍ മിനിമം വേജ് 7.25 ഡോളറായി നിശ്ചയിച്ചിരുന്നതില്‍ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ 10 ഡോളര്‍ വച്ചു നല്‍കിയിരുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു.

അതേസമയം പുതിയ ഉത്തരവനുസരിച്ച്‌ ഫുള്‍ടൈം, പാര്‍ട്ട്‌ടൈം, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് 15 ഡോളര്‍ വച്ചു ലഭിക്കും. 165 ബില്യന്‍ ഡോളറിന്റെ ആസ്ഥിയുള്ള കമ്പനി, ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനത്തെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.

അമേരിക്കയിലെ വന്‍കിട കമ്പനികളായ വാള്‍മാര്‍ട്ട് മിനിമം വേതനം 11 ഡോളറും, ടാര്‍ജറ്റ് 15 ഡോളറുമായാണു നിശ്ചയിച്ചിരിക്കുന്നത്. ടാര്‍ജറ്റില്‍ 2020 മുതല്‍ മാത്രമാണ് പുതിയ വേജസ് നിലവില്‍ വരിക. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള കമ്പനി ആപ്പിളാണ്. ഇതിനു തൊട്ടു പിന്നിലാണ് ആമസോണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (6 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (51 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends