ഇവർ സമാധാനത്തിന്റെ മാടപ്രാവുകൾ ; ഡെനിസ് മുക് വെഗെയ്ക്കും നദിയ മുറാദിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം

സായുധ-യുദ്ധ മേഖലകളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോംഗോയില്‍നിന്നുള്ള ഡോക്ടര്‍ മുക് വെഗെയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.
ഇറാക്കിലെ യസീദി സമുദായത്തില്‍പ്പെട്ട നദിയ മുറാദിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം അടക്കമുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഈ പീഡനങ്ങള്‍ തുറന്നുപറയാന്‍ കാണിച്ച ധൈര്യമാണ് മുറാദിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കോംഗോയില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുക് വെഗെയും സംഘവും പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന ആയിരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. സ്വന്തം സുരക്ഷപോലും കണക്കിലെടുക്കാതെ യുദ്ധകുറ്റങ്ങള്ക്കെതിരേ ഇരുവരും സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്ന് നൊബേല്‍ കമ്മിറ്റി പരാമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























