അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു

അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇതു പന്ത്രണ്ടാം തവണയാണു നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ മാധ്യമ ഉടമയായ ഷാവുല്‍ എലോവിച്ച് ഉള്‍പ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.
നെതന്യാഹുവിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കാനായി എലോവിച്ച് തന്റെ ഉടമസ്ഥതയിലുള്ള ഹീബ്രു വാര്‍ത്താ വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും പകരമായി ലക്ഷക്കണക്കിന് ഡോളര്‍ കൈപ്പറ്റിയെന്നുമാണ് കേസ്. എന്നാല്‍, ഇതുവരെ പ്രധാനമന്ത്രിക്കെതിരെ ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊതുപ്പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന കേസില്‍ നെതന്യാഹുവിന്റെ ഭാര്യ സാറ ഞായറാഴ്ച കോടതിയില്‍ ഹാജരാകാനിരിക്കെയാണ് നെതന്യാഹുവിനെ ചോദ്യം ചെയ്തത്.
പൊതു ഖജനാവിലെ പണമുപയോഗിച്ച് വീട്ടിലേക്ക് ഫര്‍ണിച്ചറും മറ്റ് ഗൃഹോപകരണങ്ങളും വാങ്ങിയെന്നാണ് സാറക്കെതിരായ പ്രധാന ആരോപണം.
https://www.facebook.com/Malayalivartha

























