കാണാതായ ഇന്റര്‍പോള്‍ മേധാവി ചൈനയുടെ കസ്റ്റഡിയിൽ; വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ മെങ് ഹോങ് വെയ് യെ ദ്രുതഗതിയിൽ അറസ്റ്റ് ചെയ്തത് അജ്ഞാത കേസിൽ ?

രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ലെന്ന വാർത്തകൾക്കു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്റര്‍പോള്‍ മേധാവി ചൈനയിൽ കസ്റ്റഡിയിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 29 നാണ് മെങ് ഫ്രാന്‍സില്‍ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതിനാല്‍ ഭാര്യ ഇന്റര്‍പോള്‍ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണ്‍സ് നഗരത്തിലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
ചൈനയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഹോങ്‌വെയിനിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തുവെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കസ്റ്റഡിയിൽനിന്നും എത്രയും പെട്ടെന്ന് അദേഹത്തെ വിട്ടയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അദ്ദേഹത്തിനെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
അറുപത്തിനാലുകാരനായ മെങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്‍റെ സഹമന്ത്രിയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്‍ര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























