ഇന്ത്യോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു, ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 1,944 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്നു വീടുവിട്ട് പോയവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയതായും ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു.
പാലു നഗരത്തില്‍ 5,000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയിരത്തോളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.
പാലുവില്‍ 2,500 സ്‌കൂളുകളും തകര്‍ന്നു. ഭൂകന്പത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളും തകര്‍ന്നിരുന്നു. സെപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്.
"
https://www.facebook.com/Malayalivartha
























