ശരീരം മുഴുവൻ പൊള്ളിച്ച പാടുകൾ; ബെല്‍റ്റ് ഉപയോഗിച്ച് നിർത്താതെയുള്ള അടിയിൽ രണ്ടുവയസ്സുകാരിക്ക് പിടിച്ച് നിൽക്കാനായില്ല... അനുസരണ പഠിപ്പിക്കാൻ നോക്കിയതാ, കുട്ടി മരിക്കാനിടയായ സംഭവത്തില്‍ രണ്ടു വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച ആയയും സുഹൃത്തും അറസ്റ്റിൽ

ഓഗസ്റ്റ് മാസത്തിലാണ് അനിയ ഡര്‍നല്‍ എന്ന പെണ്‍കുട്ടിയെ മാതാവ് ഷമാണിക്കായെ ഏല്പിച്ചത്. ഷമോണിക്കായുടെ വസ്ത്രം എടുത്തു ബാത്ത്റൂമിലേക്ക് കുട്ടി കൊണ്ടു പോയതാണ് ഇവരെ പ്രകോപിച്ചത്.
കഠിനമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. ശനിയാഴ്ച കുട്ടി മരിക്കുകയായിരുന്നു. അതേസമയം കുട്ടിയെ ബെല്‍റ്റ് കൊണ്ടു പലതവണ അടിച്ചതായി ഷമോണിക്കാ സമ്മതിച്ചു. കുട്ടിയുടെ ശരീരത്തില്‍ അടിയുടെ മാത്രമല്ല, പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ മുറിവേല്‍പിച്ചതിനാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തതെങ്കിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മറ്റു വകുപ്പുകള്‍ ഉള്‍പ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അനുസരണ പഠിപ്പിക്കുന്നതിനായി രണ്ടു വയസുകാരിയെ തുടര്‍ച്ചയായി ബെല്‍റ്റ് കൊണ്ട് അടിച്ചതിനെ തുടര്‍ന്നു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഷമോണിക്കാ പേജ് എന്ന സ്ത്രീയെയും സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ഡെറിക്ക് റോബര്‍സനേയും അറസ്റ്റു ചെയ്തതായി ആര്‍ലിംഗ്ടണ്‍ ലഫ്റ്റനന്റ് ക്രിസ് കുക്ക് അറിയിച്ചു. നവംബര്‍ 17 നായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha



























