രാജ്യതലസ്ഥാനത്ത് മോശം വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...

രാജ്യതലസ്ഥാനത്ത് മോശം വായുനിലവാരം മാറ്റമില്ലാതെ തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. പുതുവർഷ പിറവിയിലും മലിനീകരണ നിയന്ത്രണത്തിനായുള്ള ഉപാധികളില്ലാത്ത നിലയിലാണ് സർക്കാർ.
കനത്ത മൂടൽമഞ്ഞ് സൃഷിടിച്ച പ്രതിസന്ധി സമീപ ദിവസങ്ങളിൽ ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കുന്ന അവസ്ഥവരെ വന്നു.
150-ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്. അതേസമയം, വായുനിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച വർക്ക് ഫ്രം ഹോം നയം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
"
https://www.facebook.com/Malayalivartha



























