പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം പുതു വർഷത്തെ വരവേറ്റത് വളരെ ആഘോഷത്തോടെയാണ്. കേരളത്തിൽ പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും ഗംഭീരമായി നടന്നു. പ്രധാനമായി ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. കൂടാതെ പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചുകൊണ്ടും പുതുവർഷത്തെ വരവേൽക്കുകയുണ്ടായി.
ഇപ്രാവശ്യം ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. ഗലാ ഡി. ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി ചലച്ചിത്രതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയിൽ എരിഞ്ഞമർന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും വമ്പൻ പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു. 40 അടി ഉയരമാണ് ഈ പപ്പാഞ്ഞിക്കുള്ളത്.
അതേസമയം തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളിൽ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ പ്രത്യേകതയായിരുന്നു. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയാണ് തിരുവനന്തപുരത്ത് തയ്യാറായിരുന്നത് . 40 അടി ഉയരത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു രൂപകൽപ്പന.
പുതുവത്സരദിനത്തിൽ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിൻ്റെ സംഗീത വിരുന്ന് തലസ്ഥാനത്ത് അരങ്ങേറി. ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയിൽ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങൾക്ക് താൽക്കാലികമായി സമാപനമായത് പുതുവര്ഷത്തിൽ ഏവർക്കും നന്മയും സന്തോഷവുമാകട്ടെ എന്നാശംസിക്കുന്നു. ഏവർക്കും മലയാളിവാർത്തയുടെ പുതുവത്സാരാശംസകൾ.
"
https://www.facebook.com/Malayalivartha




















