വളരെ നേരത്തെ തന്നെ ഒസാമ ബിൻലാദനെ പിടികൂടാമായിരുന്നു ;വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്മുൻപ് തന്നെ തന്റെ പുസ്തകത്തില്‍ ബിന്‍ ലാദനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു ; ‘പാകിസ്താന് ബില്ല്യന്‍ ഡോളറുകള്‍ നല്‍കിയിട്ടും അവര്‍ അയാളെ വിട്ട തന്നില്ല വിഡ്ഢികള്‍’ പാകിസ്താനെ കുറ്റപ്പെടുത്തി ട്രംപ്

വളരെ നേരത്തെ ഒസാമ ബിൻലാദനെ പിടികൂടുമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ബിൻലാദൻ ഒളിച്ചു താമസിച്ചിരുന്ന പാകിസ്ഥാൻ സഹകരിക്കാത്തതിനാലാണ്ബിന്‍ ലാദന പിടികൂടാന്‍ വൈകിയതെന്ന് ട്രംപ് ഒരു അന്തർദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്മുൻപ് തന്നെ തന്റെ പുസ്തകത്തില്‍ ബിന്‍ ലാദനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ട്രംപ് വെളിപ്പെടുത്തി . എന്നാൽ ‘പാകിസ്താന് ബില്ല്യന്‍ ഡോളറുകള്‍ നല്‍കിയിട്ടും അവര്‍ അയാളെ വിട്ട തന്നില്ല വിഡ്ഢികള്‍’ ട്രംപ് വ്യക്തമാക്കി .
പാകിസ്താനിലെ അബോട്ടാബാദ് എന്ന നഗരത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് ബിന്‍ ലാദന്‍ യു.എസ് നേവി സീല്‍സിന്റെ പിടിയിലാവുന്നതും കൊല്ലപ്പെടുന്നതും. യൂ എസിൽ ബരാക്ക് ഒബാമ പ്രസിഡന്റായിരിക്കെ ആയിരുന്നു ബിന്‍ ലാദനെ പിടികൂടിയത്.
ബിന്‍ ലാദന്‍ പാകിസ്താനില്‍ സുഗമമായി ജീവിച്ചിരുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. നല്ല ബംഗ്ലാവെന്ന് അവര്‍ കരുതുന്ന ഒരു സ്ഥലത്താണ് അയാള്‍ ജീവിച്ചിരുന്നത്. താന്‍ ഇതിലും നല്ല ബംഗ്ലാവ് കണ്ടിട്ടുണ്ട്.
അതേസമയം ,ആയുധ സമരങ്ങളോട് കലഹിച്ച നഷ്ടങ്ങള്‍ ഏറെ അനുഭവിച്ച പാകിസ്താന്‍ പോലെ മറ്റൊരു രാജ്യത്തിന്റെ പേര് പറയാമോ എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തിരിച്ചടിച്ചു.
75000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 123 ഡോളറിലേറെ നഷ്ടം സംഭവിക്കുകയും ചെയ്ത യുദ്ധമായിരുന്നു അതെന്ന് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ബിന്‍ ലാദനെ പിടികൂടുക എന്നത് ഇരു പാര്‍ട്ടികളുടേയും ആവശ്യമായിരുന്നുവെന്ന് മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഓ നീല്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























