അഴിമതി കേസുമായി ബന്ധപ്പെട്ട് നിസ്സാൻ വാഹന നിർമ്മാണ കമ്പനി ചെയർമാൻ കാർലോസ് ഗോൺ അറസ്റ്റിൽ

അഴിമതി കേസുമായി ബന്ധപ്പെട്ട് നിസ്സാൻ വാഹന നിർമ്മാണ കമ്പനി ചെയർമാൻ കാർലോസ് ഗോണിനെ ടോക്കിയോ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
ഗോൺ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി കമ്പനിയുടെ പണം ഉപയോഗിച്ചെന്നും, ജോണിന്റെയും റെപ്രസെന്ററ്റീവ് ഡയറക്ടർ ഗ്രെഗ്ഗ് കെല്ലിയുടെയും അനധികൃത സാമ്പത്തിക ഇടപാടുകൾ ഏഴു മാസമായി അന്വേഷിച്ചുവരികയായിരുന്നുവെന്നും ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ പറയുന്നു.ഒരു അന്തർദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് .
എന്നാൽ , വാർത്ത അങ്ങേയറ്റം ഞെട്ടലോടെയാണ് ജാപ്പനീസ് ജനത സ്വീകരിച്ചിരിക്കുന്നത് . കമ്പനി കടക്കെണിലായിരുന്നപ്പോൾ ദൈവദൂതനെപോലെ എത്തികമ്പനിയെ കരകേറ്റിയത് കാർലോസ് ഗോണാണ്. ഇതുകൂടാതെ കമ്പനിയെ വൻ ലാഭത്തിലാക്കുകയും ചെയ്തു ഗോൺ. നിസ്സാന് പുറമെ ഫ്രഞ്ച് കാര് നിർമ്മാതാക്കളായ ‘റെനോ’യുടെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമാണ് കാർലോസ് ഗോൺ. ഒരു കമ്പനി തൊഴിലാളി വഴിയാണ് നിസ്സാൻ ഗോണിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മനസിലാക്കുന്നത്.
തുടർന്ന് ജോണിന്റെ ഓരോ നീക്കങ്ങളും തങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നവെന്ന് പറഞ്ഞ കമ്പനി അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും വ്യക്തമാക്കി. കമ്പനിയുടെ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനും മറ്റു നിയവിരുദ്ധ ഇടപാടുകൾ നടത്തിയതിനും ജോണിനെ തന്റെ പദവിയിൽ നിന്നും നീക്കം ചെയ്യാനും നിസ്സാൻ ആലോചിച്ചിരുന്നു. ഗോണിനെയും കെല്ലിയെയും തങ്ങളുടെ പദവിയിൽ നിന്നും നീക്കം ചെയ്യാൻ നിസ്സാൻ സി.ഇ.ഒ. ഹിരോട്ടോ സൈക്കാവ ഉടൻ തീരുമാനമെടുക്കും.
ടോക്കിയോ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ത്നങ്ങളുടെ വരുമാനം കുറച്ച് കാണിക്കുകയാണ് ഇരുവരും ചെയ്ത ഗുരുതര കുറ്റം. ഇതുവഴി യഥാർത്ഥ ശമ്പളത്തുക കുറച്ച് കാണിച്ച് ആദായ നികുതി കൊടുക്കുന്നതിൽ നിന്നും രക്ഷപ്പെടാനാണ് ഇവർ ശ്രമിച്ചത്. നിസ്സാൻ ആസ്ഥാനത്തും മറ്റു സ്ഥാപനങ്ങളിലും ഇപ്പോൾ പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























