വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡിലേക്ക് ഡോ.. ജേക്കബ് ഈപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡിലേക്ക് ഡോ. ജേക്കബ് ഈപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.നവംബര്‍ ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് ഈപ്പൻ തിരഞ്ഞെടുക്കപ്പെട്ടത് . പൊതു തിരഞ്ഞെടുപ്പിലൂടെയാണ്കാലിഫോര്‍ണിയ അലമീഡാ കൗണ്ടിയിലെ വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുക.
ഇതിപ്പോൾ അഞ്ചാം തവണയാണ് ഡോ. ജേക്കബ് ഈപ്പന്‍ പൊതുതിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി അംഗമാവുന്നത്. 17,000 വോട്ട് നേടിയാണ് ഇദ്ദേഹം വിജയം കൈവരിച്ചിരിക്കുന്നത് . കഴിഞ്ഞ പതിനാലു വര്‍ഷമായി ഡോ. ജേക്കബ് ഹെല്‍ത്ത് കെയര്‍ ബോര്‍ഡില്‍ തുടരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദമെടുത്ത ഈപ്പന്‍ ലൂഥിയാന മെഡിക്കല്‍ കോളജ്, യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയ ബെര്‍ക്കിലി, സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട് . ഇതിനുപുറമെ ,നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ഡോ. ഈപ്പന്‍ യു.എന്നിലും സേവനം നടത്തിയിട്ടുണ്ട്. കണ്ടത്തില്‍ കുടുംബാംഗമാണ് ഇദ്ദേഹം . ഭാര്യ ഷെര്‍ലി.
ഡോ. നവീന്‍ ജേക്കബ്, ഡോ. സന്ധ്യ ജേക്കബ് എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha



























