അടിച്ചു മോനെ അടിച്ചു... കോടികളടിച്ചു; പ്രവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിൽ ഏഴ് കോടി രൂപ സമ്മാനം

മലയാളികളടക്കം ഒട്ടേറെപ്പേരെ കോടീശ്വരന്മാരാക്കിയ ദുബായ് ഡ്യൂട്ടി ഫ്രീ നെറുക്കെപ്പില്‍ ഇത്തവണ ഭാഗ്യം തെളിഞ്ഞത് 10 പ്രവാസികള്‍ക്ക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 3.6 മില്യന്‍ ദിര്‍ഹം (ഏകദേശം 7.04 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്. 20 വർഷമായി ദുബായിൽ താമസിക്കുന്ന സുബൈർ 1999ൽ ആരംഭിച്ച ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 137മത്തെ ഇന്ത്യക്കാരനാണ്.
പ്രവീൺ ഷെയ്ഖ് ആസിഫ് എന്ന 43കാരനായ ഇന്ത്യക്കാരന് ബിഎംഡബ്യു ആർ 1200 ആർ മോട്ടോർബൈക്കാണ് സമ്മാനം ലഭിച്ചത്. നിരവധി വർഷമായി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ള വ്യക്തിയാണ് ആസിഫ്. ഇത്തവണ ഭാഗ്യ പരീക്ഷണത്തിൽ തന്റെ ഒന്‍പത് സുഹൃത്തുക്കളെക്കൂടി കൂടെക്കൂട്ടി. എല്ലാവരും തുല്യമായി വീതിച്ചാണ് പണം നല്‍കിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പൈന്‍, ബംഗ്ലാദേശ് പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്.
https://www.facebook.com/Malayalivartha



























