പാചകം ചെയ്യാൻ മടി... ചെലവ് ചുരുക്കൽ ലക്‌ഷ്യം വച്ചു; മൂന്ന് ആഴ്ച്ച നൂഡില്‍സ് മാത്രം കഴിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

പണം ലാഭിക്കുവാനായി നൂഡില്‍സ് മാത്രം കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ച്ചയിലധികമായി ഇവര്‍ മറ്റൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒക്ടോബര്‍ 15 മുതലാണ് ഇവര്‍ നൂഡില്‍സ് കഴിക്കുവാന്‍ ആരംഭിച്ചത്. ചെലവ് ചുരുക്ക് ആരംഭിച്ചതു മുതല്‍ ദിവസേന 108 ഡോളര്‍ താന്‍ സമ്ബാദിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ ഇവര്‍ സമ്ബാദിച്ചതിന്റെ ഇരട്ടി തുകയാണ് ആശുപത്രിയില്‍ ചിലവാക്കുന്നത്. എന്നാല്‍ ഇവര്‍ തന്റെ ആരോഗ്യപ്രശ്‌നം എന്താണെന്ന് പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. ചൈനയിലെ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ ഹോംഗ് ജിയായാണ് ആശുപത്രിയില്‍ ആയത്.
https://www.facebook.com/Malayalivartha



























