പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിനു സമീപമുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിനു സമീപമുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 9.25ഓടെയാണ് സംഭവമുണ്ടായത്. ക്ലിഫ്ടന്‍ ബ്ലോക്ക് ഫോറിലാണ് ആക്രമണമുണ്ടായത്. ഹാന്‍ഡ് ഗ്രനേഡും മറ്റ് ആയുധങ്ങളുമായെത്തിയ മൂന്നു പേരാണ് അക്രമം അഴിച്ചു വിട്ടത്. ഇവര്‍ കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടയുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ഉടനടി സ്ഥലത്തെത്തി പ്രദേശം വളഞ്ഞെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha



























