കറാച്ചിയ്ക്ക് പിന്നാലെ പാകിസ്ഥാനിൽ വീണ്ടും വൻസ്ഫോടനം; അപ്രതീക്ഷിത അപകടത്തിൽ പതിനേഴു പേര്‍ കൊല്ലപ്പെട്ടു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത ആക്രമണത്തിൽ പതിനേഴു പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകായും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത. ജിയോ ടിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഔറക്‌സായി ജില്ലയിലെ കലായി പ്രദേശത്തെ മാര്‍ക്കറ്റിലുള്ള പള്ളിയുടെ പുറത്തായിരുന്നു സ്‌ഫോടനം. അതേസമയം മുൻപ് കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപവും സ്‌ഫോടനം ഉണ്ടായിരുന്നു. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് ഇവിടെ ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























