കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 84 ആയി

യുഎസിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 84 ആയി. 560 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.
കാട്ടുതീയില്‍ ഒന്നരലക്ഷം ഏക്കര്‍ കത്തി നശിക്കുകയും പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീയെ തുടര്‍ന്ന് പാരഡൈസ് നഗരം ഏതാണ്ടു പൂര്‍ണമായി കത്തി നശിച്ച അവസ്ഥയിലാണ്
"
https://www.facebook.com/Malayalivartha



























