വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ജയില്‍ ശിക്ഷ

വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ജയില്‍ ശിക്ഷ. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സഞ്ചരിക്കവേ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ നിരഞ്ജന്‍ ജയന്തിനെയാണ് സിംഗപ്പൂര്‍ കോടതി മൂന്ന് ആഴ്ചത്തെ തടവിന് ശിക്ഷിച്ചത്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമായ നിരഞ്ജനെതിരെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് സിംഗപ്പൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഒരു കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
വിമാനത്തില്‍ സഞ്ചരിക്കവേ എയര്‍ ഹോസ്റ്റസിന്റെ മൊബൈല്‍ നമ്പര്‍ പതവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് നിരഞ്ജന്‍ ഇവരെ അപമാനിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സിഡ്‌നിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എയര്‍ഹോസ്റ്റസ് സഹപ്രവര്‍ത്തകര്‍ മുഖേനെയാണ് പോലീസില്‍ പരാതിനല്‍കിയത്. അതേസമയം മദ്യ ലഹരിയില്‍ ആയിരുന്നു താനെന്ന് നിരഞ്ജന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























