സുരഭയില്‍നിന്നും വൈംഗാപുവിലേക്ക് പോകുന്നതിനിടെ ചരക്കു കപ്പല്‍ മുങ്ങി.. പതിനാല് പേരിൽ ഏഴ് പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു... സംഭവം ബാലിയിൽ

വൈംഗാപുവിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 14 ജീവനക്കാരുമായിരുന്നു. ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തി. കാണാതായ മറ്റ് ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്കുകപ്പല്‍ മുങ്ങി ഏഴ് പേരെ കാണാതായത്. കെഎം മള്‍ട്ടി പ്രൈമ വണ്‍ കാര്‍ഗോ എന്ന കപ്പലാണ് മുങ്ങിയത്. സംഭവ ശേഷം ഇതുവഴി കടന്നുപോയ കഹായ അദാബി 201 എന്ന കപ്പല്‍ അപകടത്തില്‍പെട്ട ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.
തീരത്തുനിന്നും 200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. സുരഭയില്‍നിന്നും വൈംഗാപുവിലേക്ക് പോകുന്നതിനിടെയായിരുന്നു കപ്പല്‍ അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha



























