ന്യൂസിലന്‍ഡിനെ കണ്ണീരിലാഴ്ത്തി 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു

ന്യൂസിലന്‍ഡിനെ അപ്പാടെ കണ്ണീരിലാഴ്ത്തി 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണ കാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് നീന്തിവന്നത്. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും തിമിംഗലങ്ങളില്‍ പകുതിയും ചത്തിരുന്നു. അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.
ഒരു തലവന് കീഴില്‍ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നല്‍കുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങള്‍ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
"
https://www.facebook.com/Malayalivartha



























