ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര്‍ക്ക് ദാരുണാന്ത്യം

ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര്‍ മരിച്ചു. ശനിയാഴ്ചയാണു ദുരന്തമുണ്ടായത്. ബോട്ടിന്റെ ഉമടസ്ഥരായ ദന്പതികളും അപകടത്തിനിരയായെന്നു മുതിര്‍ന്ന പോലീസ് ഓഫീസര്‍ സുറാ ഗന്യാന അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 84 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
മുപ്പതോളം പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























