ജീവനക്കാരൻ അശ്ലീല ദൃശ്യങ്ങൾ കണ്ടു ; പ്രദർശനമായത് നഗരത്തിലെ പടുകൂറ്റൻ സ്ക്രീനിലും ; വൈറലായി ചിത്രങ്ങൾ

തിരക്കേറിയ തെരുവിൽ കൂറ്റൻ പരസ്യ സ്‌ക്രീനിൽ അശ്ലീല ചിത്രം പ്രദർശിച്ചത് ഒന്നര മണിക്കൂർ. എന്താ ഞെട്ടിലേ... ചൈനയിലെ തിരക്കേറിയ നഗരമായ ലിയങ് നഗരത്തിലെ ജിയങ്‌സു തെരുവിലാണ്പൊതു ജനത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
പരസ്യ ബോർഡിന്റെ പ്രവർത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരനാണ് ഇത് പ്രദർശിപ്പിച്ചത്. ഇയാൾ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതാണ് ചിത്രം പ്രദർശിക്കാനിടയായത്.
എന്നാല്‍ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല എന്ന് മാത്രമല്ല ഒന്നരമണിക്കൂർ നേരം ഇയാള്‍ കണ്ട അശ്ലീല ദൃശ്യങ്ങളെല്ലാം തിരക്കേറിയ തെരുവിലെ ഈ കൂറ്റന്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരുകയും ചെയ്തു.
ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയാന്‍ തുടങ്ങിയതോടെ സ്‌ക്രീന് മുന്നില്‍ വൻ ജനസന്നാഹം തന്നെ രൂപപ്പെടുകയും പലരും ഇതിന്റെ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇവ ഇപ്പോള്‍ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
അതേസമയം , ഒന്നര മണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷം മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. പ്രാദേശിക പോലീസ് സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ ഡല്‍ഹിയിലും കേരളത്തില്‍ വയനാട് കല്‍പ്പറ്റയിലും ഇത്തരത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പൊതു സ്‌ക്രീനുകളില്‍ പ്രദര്‍ശിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























