നാല് അമേരിക്കൻ പ്രതിഭകൾക്ക് കിങ് ഫൈസൽ അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍

സൗദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ കിങ് ഫൈസല്‍ അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ക്ക ഗവര്‍ണറും അവാര്‍ഡ് കമ്മിറ്റി സി.ഇ.ഒയുമായ അമീര്‍ ഖാലിദ് അല്‍ ഫൈസലാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, സയന്‍സ്, മെഡിസന്‍, അറബി ഭാഷ സാഹിത്യം എന്നീ മേഖലകളിലെ മികച്ച സംഭാവനക്ക് ആറ് പേര്‍ക്കാണ് പുരസ്കാരം.ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ സബൈലും പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു.
ഇസ്ലാമിക സേവനത്തിന് ആഫ്രിക്കയിലെ ഇൻറർ നാഷനൽ യൂനിവേഴ്സിറ്റിക്കാണ് അവാർഡ്. ഡോ. അബ്ദുൽ അലി മുഹമ്മദ് വദ്ഗീരി (മൊറോക്കോ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്സിറ്റി) ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (കൈറോ യൂണിവേഴ്സിറ്റി) എന്നിവർക്കാണ് അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള ഇൗ വർഷത്തെ പുരസ്കാരം. മെഡിസിന്‍ വിഭാഗത്തില്‍ അമേരിക്കയിലെ പ്രഫ. ബിയോറന്‍ റീനോ ഒാള്‍സന്‍, സ്റ്റീവന്‍ ടീറ്റെല്‍ ബൗണ്‍, രസതന്ത്രത്തില്‍ അമേരിക്കയിലെ പ്രഫ.അലന്‍ ജോസഫ് ബാര്‍ഡ്, പ്രഫ. ജോണ്‍. എം.ജെ ഫ്രേഷറ്റ് എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായവർ. 7.5 ലക്ഷം സൗദി റിയാലും 25 പവൻ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് കിങ് ഫൈസല്‍ അവാര്‍ഡ്.
1979 മുതലാണ് ഈ അവാർഡ് നിലവിൽ വന്നത്. ഇതിനോടകം 43 രാഷ്ട്രങ്ങളിലെ 253പ്രതിഭകൾ അവാർഡ് നേടി കഴിഞ്ഞു . പ്രഥമ അവാർഡ് അബുൽ അഅ്ല മൗദൂദിക്കായിരുന്നു. റിയാദിലെ ഫൈസലിയ ഹോട്ടലിൽ അമീർ സുൽത്താൻ ഹാളിലായിരുന്നു 41ാമത് അവാർഡ് പ്രഖ്യാപനം. 1975ല്‍ അന്തരിച്ച സൗദി രാഷ്ട്ര ശില്‍പികളിലൊരാളായ അമീർ ഫൈസലിെൻറ പേരിലുള്ള കിങ് ഫൈസല്‍ ഫൗണ്ടേഷനാണ് തുടക്കം മുതൽ അവാർഡുകൾ നല്‍കി വരുന്നത്.
https://www.facebook.com/Malayalivartha



























