പാരീസിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും രണ്ട് അഗ്നിശമന സേനാംഗങ്ങളടക്കം നാലു മരണം, അമ്പതോളം പേര്‍ക്ക് പരിക്ക്

പാരീസിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും രണ്ട് അഗ്‌നി ശമന സേനാംഗങ്ങള്‍ അടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. പത്തു പേരുടെ നില ഗുരുതരമാണ്. റൂയ് ഡി ട്രെവിസ് മേഖലയിലുണ്ടായ സ്‌ഫോടനത്തിനു കാരണം പാചകവാതകം ചോര്‍ന്നതാണ്.
ഇന്നലെ രാവിലെ ഇവിടത്തെ ഒരു ബേക്കറിയില്‍ പാചകവാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേന എത്തിയത്. ഇതിനിടെയാണ് പെട്ടെന്നു സ്‌ഫോടനം ഉണ്ടായത്.
ബേക്കറി ഈ സമയം തുറന്നിരുന്നില്ല. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ബേക്കറിക്കു മുന്നിലുണ്ടായിരുന്ന കാറുകള്‍ തകര്‍ന്നു. സമീപത്തെ ഒരു തിയറ്റര്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്കു കേടുപാടുകളുണ്ടാവുകയും ചില്ലുകള്‍ തകരുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നു സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി കസ്റ്റാനര്‍ പറഞ്ഞു.
ഫ്രാന്‍സിലുടനീളം നടക്കുന്ന മഞ്ഞക്കുപ്പായക്കാരുടെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധവുമായി പാ രീസിലെ സ്‌ഫോടനത്തിനു ബന്ധമില്ലെന്നാണ് പ്രാഥമിക സൂചനകള്‍.
"
https://www.facebook.com/Malayalivartha



























