കെനിയൻ തലസ്ഥാനം നെറോബിയിലെ ഹോട്ടൽ സമുച്ചയത്തിൽ സ്ഫോടനവും വെടിവെപ്പും

കെനിയൻ തലസ്ഥാനമായ നെറോബിയിലെ ഹോട്ടൽ സമുച്ചയത്തിൽ സ്ഫോടനവും വെടിവെപ്പും. ഹോട്ടലും നിരവധി ഓഫിസുകളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആളപായമുള്ളതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടയുടൻ ആളുകൾ ഇറങ്ങിയോടുകയായിരുന്നു. കെട്ടിട സമുച്ചയത്തിലേക്ക് നാല് ആയുധധാരികൾ അതിക്രമിച്ചു കയറിയതായി ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞു. ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ആക്രമണത്തിെൻറ ഉത്തരവാദിത്തം സായുധസംഘമായ അശ്ശബാബ് ഏറ്റെടുത്തു. രാജ്യത്ത് 2011 മുതൽ അശ്ശബാബ് ആക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha



























