സൂര്യൻ ചതിച്ചു, ലാന്‍ഡ്‌റോവർ മറ്റൊരു വാഹനത്തിൽ തട്ടി മറിഞ്ഞു; ഫിലിപ്പ് രാജകുമാരന് തുണയായത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

എലിസബെത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ. ലാന്‍ഡ്‌റോവറില്‍ കറങ്ങാനിറങ്ങിയ ഫിലിപ്പ് രാജകുമാരനുണ്ടായ ഒരശ്രദ്ധയാണ് അപകടത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം. 97 കാരനായ രാജകുമാരൻ ഓടിച്ചിരുന്ന വാഹനത്തിനു അത്യധുനിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ നേരിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതേസമയം അദ്ദേഹത്തിന്റെ മറ്റ് രണ്ട് സഹായികളെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടമുണ്ടാക്കിയ നടുക്കത്തില്‍നിന്ന് രാജകുമാരന്‍ ഇതുവരെ മോചിതനായിട്ടില്ലെന്നാണ് വിവരം. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിച്ച് രാജ്ഞിയും അരികില്‍ത്തന്നെയുണ്ട്. സന്ദിങഗ്രാമില്‍വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തില്‍തട്ടി രാജകുമാരന്റെ വാഹനം പാളി ഒരുവശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസ് രാജകുമാരനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ വനിതാ ഡ്രൈവറെയും ബ്രത്ത് അലസൈസര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതം കൊണ്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കൊട്ടാരത്തിനുവേണ്ടി അതിസുരക്ഷാ സന്നാഹങ്ങളോടെ പ്രത്യേകം നിര്‍മ്മിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് രാജകുമാരനെയും മറ്റുള്ളവരെയും പുറത്തെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സന്ദിങ്ഗ്രാം എസ്‌റ്റേറ്റിന് സമീപത്തുവച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കിയ കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.
ക്വീന്‍ എലിസബത്ത് ബേ എന്നറിയപ്പെടുന്ന റോഡിലാണ് അപകടമുണ്ടായത്. വാഹനമോടിക്കാന്‍ ആവശ്യമായ കറന്റ് ലൈസന്‍സ് രാജകുമാരനുണ്ടെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. 70 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് വേണ്ട ലൈസന്‍സാണത്. ഓരോ മൂന്നുവര്‍ഷവും കൂടുമ്ബോള്‍ അതിനായി പുതിയതായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്. രാജകുമാരനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും ബ്രെത്ത് അനലൈസിങ് പരിശോധനയ്ക്ക് ഹാജരാക്കിയെന്ന് നോര്‍ഫോള്‍ക്ക് പൊലീസ് അറിയിച്ചു. രണ്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവാണ്.
അതേസമയം രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് കിയ കാറിലുണ്ടായിരുന്നത്. ഈ വാഹനത്തിലിടിച്ചാണ് രാജകുമാരന്റെ വാഹനം മറിഞ്ഞതെന്ന് അദ്ദേഹത്തെ ലാന്‍ഡ്‌റോവറില്‍നിന്ന് പുറത്തെടുക്കാന്‍ സഹായിച്ച റോയ് വോണ്‍ എന്നയാള്‍ പറഞ്ഞു. സൂര്യപ്രകാശം മുഖത്തടിച്ചപ്പോള്‍ കാഴ്ച മങ്ങിയതാണ് അപകടമുണ്ടാക്കിയതെന്ന് ഫിലിപ്പ് രാജകുമാരന്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കറുത്ത നിറത്തിലുള്ള ലാന്‍ഡ്‌റോവവര്‍ ഫ്രീലാന്‍ഡര്‍-2 ആണ് അപകടത്തില്‍പ്പെട്ടത്. സുരക്ഷയുടെ കാര്യത്തില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് ഉള്ള വാഹനമാണിത്. അഞ്ച് പൊലീസുകാര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. സന്ദിങ്ഗ്രാം എസ്റ്റേറ്റിലുള്ള കൊട്ടാരം മെഡിക്കല്‍ ടീം രാജകുമാരനെ പരിശോധിക്കുകയും കുഴപ്പമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























