ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഡോക്ടർ അമേരിക്കയിൽ തട്ടിപ്പ് കേസിലെ പ്രതി; അഞ്ച് ഫിസിഷ്യന്മാര്‍ക്കൊപ്പം പതിപ്പട്ടികയിലുള്ള ഇന്ത്യൻ വംശജൻ പിടിയിലായത് 446 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു കേസില്‍

ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഡോക്ടർ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് ഗൂഢാലോചന കേസിലെ പ്രതി. തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ ഏഴു മില്യണ്‍ ഡോളറിന്റെ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഡോ.രാജേന്ദ്ര ബോത്രയാണ് മറ്റ് അഞ്ച് ഫിസിഷ്യന്മാര്‍ക്കൊപ്പം 446 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഡോ.രാജേന്ദ്രയുടെ പക്കല്‍ കണക്കില്‍പെടാത്ത വലിയ തോതിലുള്ള പണം ഉണ്ടെന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ അത് ഉപയോഗിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും യ.എസ് ഡിസ്ട്രിക്ട് ജഡ്ജ് സ്റ്റീഫന്‍ മര്‍ഫി ജാമ്യം അനുവദിക്കുകയായിരുന്നു.
വീട്ടില്‍ തന്നെ കഴിയണമെന്നും, ജി.പി.എസ് സംവിധാനത്തിലൂടെയുള്ള ട്രാക്കിംഗിന് വിധേയമായിരിക്കണമെന്നും, എല്ലാ ആസ്തികളും വെളിപ്പെടുത്തണെമന്നും കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഡോ.രാജേന്ദ്രയുടെ ഭാര്യയും മകളും കോടതിയില്‍ ഹാജരായിരുന്നു. ഇരുവരും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു. ഡോ.രാജേന്ദ്രയുടെ വിചാരണ ജൂലൈയില്‍ നടത്തുന്നതിനു മുമ്പ് ഇവര്‍ രാജ്യം വിട്ടേക്കുമെന്ന ആശങ്ക അകറ്റാനാണിത്. മേഖലയിലെ ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്മാരില്‍ പ്രമുഖനായി അറിയപ്പെട്ടിരുന്ന ഡോ.രാജേന്ദ്ര പാര്‍ട്ടിയിലും ഫണ്ട് റെയ്‌സിംഗിലും സജീവമായിരുന്നു. പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലു ബുഷ് ഉള്‍പ്പെടെ നിരവധി നിയമ നിര്‍മാതാക്കള്‍ക്കു വേണ്ടി അദ്ദേഹം വലിയ ഫണ്ട് റെയ്‌സിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയില്‍ മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്ത് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഇന്ത്യയില്‍ പാവപ്പെട്ടവരുടെ ഇടയില്‍ ആതുരശുശ്രൂഷ നടത്താന്‍ ഡോ.രാജേന്ദ്ര സമയം കണ്ടെത്തിയിരുന്നു. എല്ലാ വര്‍ഷവും എട്ടാഴ്ച ഇന്ത്യയില്‍ പോയി വിവധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് എച്ച്.ഐ.വി, എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ബോധവത്കരണ ക്ലാസുകളും മറ്റും നടത്തിയിരുന്നു. വിവിധ ആശുപത്രികള്‍ക്ക് അമേരിക്കന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനും, ഭൂകമ്പത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തകര്‍ന്നടിഞ്ഞ ഹോസ്പിറ്റലുകള്‍ പുനരുദ്ധരിക്കാനും ഡോ.രാജേന്ദ്ര വലിയ സഹായം നല്‍കിയിരുന്നു.
ഡോ.രാജേന്ദ്രയുടെ ആസ്തി കൃത്യമായി തിട്ടപ്പെടുത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും 35 മില്യണ്‍ ഡോളറില്‍ കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു. മെട്രോ ഡിട്രോയിറ്റില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയും, 22 പ്രോപ്പര്‍ട്ടികളും ഡോ.രാജേന്ദ്രയ്ക്ക് ഉണ്ടെന്ന് അസിസ്റ്റന്റ് യു.എസ് അറ്റോര്‍മി ബ്രാണ്ടി മക് മില്യണ്‍ പറഞ്ഞു. രോഗികളെ അനാവശ്യമായി ഇന്‍ജങ്ഷനുകള്‍ക്കും മറ്റും വിധേയമാക്കി മെഡികെയറില്‍ വലിയ തട്ടിപ്പു നടത്തുന്നതിന് നേതൃത്വം നല്‍കിയത് ഡോ.രാജേന്ദ്രയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























