കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സ്‌ഫോടനത്തില്‍ 68 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. 80 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.ഭീകരാക്രമണമാണ് നടന്നതെന്നും വക്താവ് വ്യക്തമാക്കി.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരപ്രദേശത്തുള്ള കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകര്‍ന്നു. നാഷണല്‍ ലിബറേഷന്‍ ആര്‍മി റിബലുകളാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന.
https://www.facebook.com/Malayalivartha



























