അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ വംശജർ

അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ ഇന്ത്യൻ വംശജരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമ നിർദ്ദേശം ചെയ്തു. എനര്‍ജി അസിസ്റ്റന്റ് സെക്രട്ടറിയായി (ആണവ ഊര്‍ജ്ജം) റീത്ത ബാരന്‍വാല്‍, പ്രൈവസി ആന്‍ഡ് സിവില്‍ ലിബെര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡ് അംഗമായി ആദിത്യ ബംസായി, ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായി ബിമന്‍ പട്ടേല്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.
ഇന്ത്യൻ-അമേരിക്കക്കാരായ ഇവരെ നാമനിര്‍ദ്ദേശം ചെയ്യുന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ഥിരീകരണത്തിനായി അവരുടെ പേരുകള്‍ ബുധനാഴ്ചയാണ് സെനറ്റിലേക്കയച്ചത്. ഇതുവരെ ട്രമ്പ് മൂന്നു ഡസനിലധികം ഇന്ത്യന്‍ അമേരിക്കക്കാരെ പ്രധാന സ്ഥാനങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അവരില്‍ ക്യാബിനറ്റ് റാങ്ക് ഉണ്ടായിരുന്ന നിക്കി ഹാലിയും, ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരനായ രാജ് ഷായും ട്രംപ് ഭരണത്തിലെ പദവികള്‍ ഉപേക്ഷിച്ചുപോയി.
സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ചാല്‍ ഏറ്റവും ശക്തമായ ആണവ ഊര്‍ജ ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി ബാരന്‍വാല്‍ മാറും. ആണവ സാങ്കേതികവിദ്യ ഗവേഷണവും വികസനവും, ആണവ സാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യങ്ങളുടെ മാനേജുമെന്റ് എന്നീ വകുപ്പുകളുടെ ചുമതലയും അവര്‍ക്കുണ്ടാകും. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദംനേടിയ ബംസായി സിവില്‍ നടപടി നിയമങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്‌ലോ, ഫെഡറല്‍കോടതികള്‍, ദേശീയ സുരക്ഷാ നിയമം, കമ്പ്യൂട്ടര്‍ ക്രൈം എന്നീ വിഷയങ്ങളില്‍ പഠിപ്പിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്.
https://www.facebook.com/Malayalivartha



























