വ്യാജ വാര്‍ത്തകള്‍ക്കെതിരേ സോഷ്യല്‍ മീഡിയ ഭീമന്‍ രംഗത്തിറങ്ങുന്നു; റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യുയോർക്കിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ചു വന്ന ശൃംഖലകള്‍ക്കെതിരേ നടപടി എടുത്തതായി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഫാള്റ്റ്‌ഫോം ഉപയോഗിച്ച് ഇവര്‍ സംശയകമായ പ്രവര്‍ത്തനം നടത്തി വരികയായിരുന്നുവെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി മേധാവി നഥാനിയേല്‍ ഗ്ലെയിഷര്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ക്കെതിരേ സോഷ്യല്‍ മീഡിയ ഭീമന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി ഇത് വിലയിരുത്തപ്പെടുന്നു.
ഈ അക്കൗണ്ടുകളുള്ളവര്‍ സ്വതന്ത്ര വാര്‍ത്ത സ്രോതസുകളായി സ്വയം അവകാശപ്പെട്ടിരുന്നതെങ്കിലും നാറ്റോ വിരുദ്ധ വികാരം വളര്‍ത്തുന്നതിനും, പ്രതിഷേധ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ശ്രമിച്ചിരുന്നത്. ഈ രണ്ട് ശംഖലകളും തമ്മില്‍ ബന്ധമുണ്ടോ എന്നു കണ്ടെത്താനായില്ലെങ്കിലും ഒരേ തരത്തിലുള്ള തന്ത്രങ്ങളാണ് ഇരുവരും പരിക്ഷിച്ചിരുന്നതെന്ന് നഥാനിയേല്‍ പറഞ്ഞു.
ഒരു ശൃംഖലയ്ക്ക് 364 പേജുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ അക്കൗണ്ടുകള്‍ റഷ്യയിലെ ഇംഗ്ലീഷ് ന്യൂയ് സൈറ്റായ സ്ഫുട്‌നിക്കിന്റെ ജീവനക്കാരുമായി ബന്ധപ്പെട്ടതായിരുന്നു. നെറ്റ്‌വര്‍ക്കിന്റെ പേജുകള്‍ക്ക് 790,000 അക്കൗണ്ടുകള്‍ ഫോളോവേഴ്‌സായി ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ പരസ്യത്തിനായി ആറു വര്‍ഷത്തിനിടെ 135,000 ഡോളറിലധികം ഇവര്‍ ചെലവഴിച്ചിരുന്നു. യൂറോ, റൂബിള്‍, ഡോളര്‍ എന്നീ കറന്‍സികളിലാണ് ഇതിനുള്ള പണമടച്ചിരുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഫേസ്ബുക്ക് നടത്തിയതെന്നും, മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കിലുള്ള ഏഴ് ബ്യൂറോകളുടെ അക്കൗണ്ടുകളാണ് ഫോസ്ബുക്ക് തടഞ്ഞതെന്നും സ്ഫുട്‌നിക് പ്രതികരിച്ചു. സ്ഫുട്‌നിക്കിന്‍രെ എഡിറ്റോറിയല ഓഫീസുകളാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതെന്നും അത് നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഗുമേന്മ പരിശോധിക്കുവാന്‍ ഇതാണ് മാര്‍ഗമായി കാണുന്നതെങ്കില്‍ അതില്‍ തന്നെ എല്ലാം വ്യക്തമാമെന്ന് അവര്‍ കുറ്റപ്പെടുത്തി.
യു.എസ് എന്ഡഫോഴ്‌സമെന്റ് ഏജന്‍സികള്‍ സൂചന നല്‍കിയതിനെ തുടര്‍ന്ന് 148 പേജുകളുള്ള രണ്ടാമതൊരു ശൃംഖലയും ഫേസ്ബുക്ക് തടഞ്ഞിരുന്നു. 2018 ല്‍ പരസ്യ ഇനത്തില്‍ ഇവര്‍ 25000 ഡോളര്‍ ചെലവഴിച്ചിരുന്നു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്യമായ രീതികള്‍ ഈ ശൃംഖലയില്‍ ഗ്രൂപ്പുകളും അക്കൗണ്ടുകളും പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് നഥാനിയേല്‍ ചൂണ്ടിക്കാട്ടി.
2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായോ എന്നതിനെപ്പറ്റി അന്വേഷിക്കുന്ന സ്‌പോഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂള്ളര്‍ സംശയദൃഷ്ടിയില്‍ നിറുത്തിയിട്ടുള്ള റഷ്യന്‍ ട്രോള്‍ ഫാമാണ് ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി. സുതാര്യതയുടെ ഭാഗമായി അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പണം നല്‍കുന്നത് ആരാണെന്നു വെളിപ്പെടുത്തണമെന്ന് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha



























