വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിഞ്ഞില്ല ! ; തൊഴിലാളികളെ തിരക്കേറിയ വീഥിയിൽ മുട്ടിലിഴയിച്ച് പ്രതികാര നടപടി; ചൈനീസ് കമ്പനിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ

ചൈനയിൽ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതകൾ മുൻപും വരാതായിട്ടുണ്ട് അത്രത്തിലൊരു ക്രൂരതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു ശിക്ഷയായി ജീവനക്കാരെ ചൈനീസ് കമ്പനി അധികൃതര്‍ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് നടത്തുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. ഇതിനെതിരെ അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പതാകയുമായി നടക്കുന്നയാളിന്റെ പിന്നാലെയാണ് ജീവനക്കാര്‍ മുട്ടിലിഴഞ്ഞ് സഞ്ചരിക്കുന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണു സംഭവം ചര്‍ച്ചയായത്. വാഹനങ്ങളോടുന്ന തിരക്കേറിയ നിരത്തിലൂടെയുള്ള ഈ പ്രാകൃത ഈ ശിക്ഷ കണ്ട് വഴിയാത്രക്കാര്‍ ഞെട്ടലോടെ പ്രതികരിച്ചത്. പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു ജീവനക്കാരുടെ ശിക്ഷ അവസാനിച്ചത്.
ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തെരുവിലുള്ളവര്‍ക്ക് മനസിലായില്ല. എല്ലാവരും അമ്പരപ്പോടെയാണ് ഇത് വീക്ഷിച്ചത്. എന്നാല്‍ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ തെരുവിലെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ചൈനീസ് കമ്പനികളില്‍ ഇതാദ്യമല്ല ഇത്തരം വിചിത്രമായ ശിക്ഷാരീതികള്‍ നടപ്പാക്കുന്നത്. മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരുടെ കരണത്തടിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ ഇതിന് മുമ്പ് വൈറലായിരുന്നു.
https://www.facebook.com/Malayalivartha



























